കാഡില ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മൂന്ന് ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചു

കാഡില ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മൂന്ന് ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചു

May 23, 2020 0 By Editor

ഗാന്ധിനഗര്‍: ഗുജറാത്ത് ആസ്ഥാനമായുള്ള കാഡില ഫാര്‍മസ്യൂട്ടിക്കല്‍സിലെ മൂന്ന് ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചുവെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദ് പ്ലാന്റില്‍ ജോലി ചെയ്യുന്ന മൂന്ന് ജീവനക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം കമ്പനിയിലെ 26 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മെയ് 7-ന് പ്ലാന്റ് അടച്ചിട്ടു. പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഹിമാന്‍ഷു കാവതിയ, പാക്കേജിംഗ് വിഭാഗത്തിലെ സൂപ്പര്‍വൈസര്‍ അശോക് പട്ടേല്‍, കരാര്‍ തൊഴിലാളിയായ ഉമേഷ് ചൗഹാന്‍ എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ 40-നും 58-നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് വിവരം.