ബെ​വ്ക്യൂ ആ​പ്പ് കോ​വി​ഡ് കാ​ല​ത്തെ മ​റ്റൊ​രു അ​ഴി​മ​തിയോ? സിപിഎം സഹയാത്രികര്‍ക്ക് ആ​പ്പ് നിര്‍മിക്കാന്‍ അനുവാദം നല്‍കിയത് എന്തിന്‍റെ അടിസ്ഥാനത്തില്‍; ഗുരുതര ആരോപണവുമായി ര​മേ​ശ് ചെ​ന്നി​ത്ത​ല

ബെ​വ്ക്യൂ ആ​പ്പ് കോ​വി​ഡ് കാ​ല​ത്തെ മ​റ്റൊ​രു അ​ഴി​മ​തിയോ? സിപിഎം സഹയാത്രികര്‍ക്ക് ആ​പ്പ് നിര്‍മിക്കാന്‍ അനുവാദം നല്‍കിയത് എന്തിന്‍റെ അടിസ്ഥാനത്തില്‍; ഗുരുതര ആരോപണവുമായി ര​മേ​ശ് ചെ​ന്നി​ത്ത​ല

May 23, 2020 0 By Editor

തി​രു​വ​ന​ന്ത​പു​രം: ബെ​വ്ക്യൂ ആ​പ്പ് വ​ഴി മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് കോ​വി​ഡ് കാ​ല​ത്തെ മ​റ്റൊ​രു അ​ഴി​മ​തി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​പി​എം സ​ഹ​യാ​ത്രി​ക​ര്‍​ക്ക് എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​പ്പ് നി​ര്‍​മി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യ​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ചോ​ദ്യ​മു​ന്ന​യി​ച്ചു. 10 ല​ക്ഷം രൂ​പ ചി​ല​വി​ല്‍ നി​ര്‍​മി​ച്ച ആ​പ്പി​ന് പ്ര​തി​മാ​സം മൂ​ന്നു കോ​ടി രൂ​പ ന​ല്‍​കു​ന്ന​ത് എ​ന്തി​നാ​ണ്. ഒ​രു ടോ​ക്ക​ണി​ന് 50 പൈ​സ വ​ച്ചു കമ്പനിക്കു ന​ല്‍​കു​ന്ന​ത് എ​ന്തി​നാ​ണ്. ക​മ്ബ​നി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണം. ഇ​തി​നെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ എ​ക്‌​സൈ​സ് മ​ന്ത്രി അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണം. ആ​പ്പ് നി​ര്‍​മി​ക്കാ​നു​ള്ള ചു​മ​ത​ല ഐ​ടി മി​ഷ​നെ​യോ സി​ഡി​റ്റി​നെ​യോ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. മുഖ്യമന്ത്രിക്ക് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യുന്ന രജിത് രാമചന്ദ്രന്‍ എന്നയാള്‍ സിറ്റഒ ആയുള്ള സ്റ്റാര്‍ട്ട്അപ്പിന് കരാര്‍ നല്‍യതില്‍ ക്രമക്കേട് ഉണ്ടെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.