സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

June 18, 2020 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇത് അറിയിച്ചത് . 89 പേർ രോഗമുക്തരായി. പോസിറ്റീവായവരിൽ 65 പേർ വിദേശത്തു നിന്നു വന്നവരാണ്. 19 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നു എത്തിയവർ. സമ്പർക്കം മൂലം 3 പേർ രോഗബാധിതരായി.