പന്നിയുടെ ജനിതക മാറ്റം വരുത്തിയ വൃക്ക സ്വീകരിച്ച ആദ്യത്തെയാള്‍ മരിച്ചു
the-first-recipient-of-a-genetically-modified-pig-kidney-has-died
the-first-recipient-of-a-genetically-modified-pig-kidney-has-died
ന്യൂയോര്‍ക്ക്: പന്നിയുടെ ജനിതക മാറ്റം വരുത്തിയ വൃക്ക സ്വീകരിച്ച ആദ്യത്തെയാള്‍ മരിച്ചു. മസാച്യുസെറ്റ്സ് സ്വദേശിയായ 62 കാരനായ റിച്ചാര്‍ഡ് റിക്ക് സ്ലേമാനാണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് സ്ലേമാന്‍ മരിച്ചത്. മാര്‍ച്ചില്‍ മസാച്യുസെറ്റ്സ് ജനറല്‍ ആശുപത്രിയില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. സ്ലേമാന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ വിദഗ്ധ സംഘം അറിയിച്ചു.
2018ല്‍ വൃക്ക മാറ്റിവെച്ച വ്യക്തിയാണ് സ്ലേമാന്‍. അതും പ്രവര്‍ത്തന രഹിതമായതോടെയാണ് ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മാറ്റിവെക്കാന്‍ തീരുമാനിച്ചത്. നേരത്തെ മേരിലാന്‍ഡ് സര്‍വകലാശാല രണ്ട് രോഗികളില്‍ ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെച്ചിരുന്നു. എന്നാല്‍ രണ്ട് മാസം മാത്രമാണ് ഇരുവരും ജീവിച്ചത്. അന്ന് മസ്തിഷ്‌ക മരണം സംഭവിച്ചവരിലാണ് പന്നിവൃക്ക മാറ്റിവെച്ചത്.
മസാച്യുസെറ്റ്‌സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെക്കലിനായി നല്‍കിയത്. പന്നികളില്‍ കാണപ്പെടുന്ന, മനുഷ്യര്‍ക്ക് ഉപദ്രവമാകുന്ന ജീനുകള്‍ ജീനോം എഡിറ്റിങ്ങിലൂടെ നീക്കം ചെയ്ത്, പകരം മനുഷ്യരിലെ ജീനുകള്‍ കൂട്ടിച്ചേര്‍ത്താണ് വൃക്ക ശസ്ത്രക്രിയക്കായി ഒരുക്കിയത്. ടൈപ്പ് 2 പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കാരണം സ്ലേമാന്റെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു.