സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷ് ക്ലി​ഫ്ഹൗ​സി​ലെത്തിയതിന് തെ​ളി​വു​ണ്ടെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ല്‍​എ

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷ് ക്ലി​ഫ്ഹൗ​സി​ലെത്തിയതിന് തെ​ളി​വു​ണ്ടെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ല്‍​എ

July 9, 2020 0 By Editor

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷ് ക്ലി​ഫ്ഹൗ​സി​ലെത്തിയതിന് തെ​ളി​വു​ണ്ടെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ല്‍​എ. മു​ഖ്യ​മ​ന്ത്രി​യെ ഇ​വ​ര്‍ പ​ല​ത​വ​ണ ക​ണ്ടി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ലൊ​ക്കേ​ഷ​നും പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​തു വ്യ​ക്ത​മാ​കു​മെ​ന്നും പി.​ടി. തോ​മ​സ് പ​റ​ഞ്ഞു. സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് വ്യ​ക്ത​മാ​യ പ​ങ്കു​ണ്ട്. പി​ണ​റാ​യി​യു​ടേ​ത് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും പി.​ടി. തോ​മ​സ് പ​റ​ഞ്ഞു.പി​ണ​റാ​യി​യു​ടേ​ത് കു​റ്റ​വാ​ളി​ക​ളോ​ട് മ​ന​പ്പൂ​ര്‍​വം ക​ണ്ണ​ട​യ്ക്കു​ന്ന നി​ല​പാ​ടാ​ണ്. മു​ഖ്യ​മ​ന്ത്രി ബി​സി​ന​സു​കാ​രി​യു​ടെ അ​ച്ഛ​ന്‍ മാ​ത്ര​മാ​യി മാ​റു​ന്നു​വെ​ന്നും തോ​മ​സ് പ​രി​ഹ​സി​ച്ചു. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ കോ​വി​ഡ് കാ​ല​ത്തെ വി​ദേ​ശ​യാ​ത്ര​ക​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam