റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ ആകാശത്തെത്തി

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ ആകാശത്തെത്തി

July 29, 2020 0 By Editor

ന്യൂഡല്‍ഹി| ഫ്രാന്‍സില്‍ നിന്നുള്ള അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്തെത്തി. അല്‍പസമയത്തിനകം ഹരിയാനയിലെ അംബാലയില്‍ ലാന്‍ഡ് ചെയ്യുമെന്ന് വ്യോമസേന അറിയിച്ചു.
റാഫേല്‍ ഇന്ത്യന്‍ ആകാശത്ത് തൊട്ടതായി ഐ എന്‍ എസ് കൊല്‍ക്കത്ത റേഡിയോ സന്ദേശത്തിലൂടെ അറിയച്ചു. ഫ്രാന്‍സിലെ മെറിയാനക് വ്യോമതാവളത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് റാഫേല്‍ വിമാനങ്ങള്‍ പുറപ്പെട്ടത്.
കഴിഞ്ഞ ദിവസം യു എ യിലെത്തിയ വിമാനം ഇന്ന് രാവിലെയാണ് അവിടെ നിന്ന് പുറപ്പെട്ടത്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയ വിമാനങ്ങള്‍ ഏറ്റുവാങ്ങും.
പാക് വ്യോമ പാത ഒഴിവാക്കി ഗുജറാത്തിലെ ജാംനഗര്‍ വഴിയാണ് വിമാനങ്ങള്‍ എത്തുക. പതിനേഴ് ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രനിലെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ ഹര്‍പ്രിത് സിംഗിന്റെ നേതൃത്വത്തിലുള്ള ഏഴ് ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറത്തുന്നത്. ആകാശത്ത് വച്ച്‌ ഇന്ധനം നിറയ്ക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ടാങ്കര്‍ വിമാനങ്ങള്‍ അനുഗമിക്കും. ഇതില്‍ വിംഗ് കമാന്‍ഡര്‍ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്.