ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ എത്രകാലം മാറ്റിനിർത്തും  ;‌യുഎന്‍ സ്ഥിരാംഗത്വത്തിനായി ശബ്ദമുയര്‍ത്തി മോദി

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ എത്രകാലം മാറ്റിനിർത്തും ;‌യുഎന്‍ സ്ഥിരാംഗത്വത്തിനായി ശബ്ദമുയര്‍ത്തി മോദി

September 27, 2020 0 By Editor

യുഎന്‍ സ്ഥിരാംഗത്വത്തിനായി ശബ്ദമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ എത്രകാലം മാറ്റിനിര്‍ത്തുമെന്നും മോദി ചോദിച്ചു. ഇന്ത്യ ദുര്‍ബലരായിരുന്നപ്പോഴും ശക്തരായപ്പോഴും ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഇന്ത്യ വികസനത്തിനായി സഖ്യങ്ങള്‍ ഉണ്ടാക്കുന്നത് മറ്റാരെയും തോല്‍പിക്കാനല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡിനെതിരായ പോരാട്ടത്തിലും ഐക്യരാഷ്ട്രസഭയെ മോദി വിമര്‍ശിച്ച‌ു. യുഎന്‍ എവിടെയാണെന്നും രോഗപ്രതിരോധത്തില്‍ ശക്തമായ എന്ത് ഇടപെടലാണ് യുഎന്‍ നടത്തിയതെന്നും മോദി ചോദിച്ചു. ഐക്യരാഷ്ട്രസഭയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റം വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.യുഎന്‍ രൂപീകരിച്ചപ്പോഴുണ്ടായിരുന്ന ലോകസാഹചര്യം മാറിയെന്ന് പ്രധാനമന്ത്രി. ഐക്യരാഷ്ട്രസഭ സംതുലിതമാകേണ്ടത് ലോകക്ഷേമത്തിന് അനിവാര്യമാണ്. ഭീകരാക്രമണങ്ങളില്‍ രക്തപ്പുഴകള്‍ ഒഴുകിയപ്പോള്‍ യുഎന്‍ എന്തു ചെയ്തുവെന്നും മോദി ചോദിച്ചു.