കോഴിക്കോട് കടലുണ്ടിയിൽ അർദ്ധരാത്രിയിൽ പൂർണ നഗ്നനായി നടന്നു നീങ്ങുന്ന യുവാവ് ; ഫറോക്ക് പൊലീസിൽ പരാതി
December 2, 2020 0 By Editorകടലുണ്ടി: സാമൂഹികവിരുദ്ധ ശല്യം പതിവായ കടലുണ്ടി വാക്കടവ് മേഖലയിൽ പുതുതായി നഗ്ന മനുഷ്യനും! 29ന് പുലർച്ച മൂന്നരയോടടുത്ത സമയത്താണ് പരിസരത്തെ പല വീടുകളിലും സ്ഥാപിക്കപ്പെട്ട സി.സി.ടി.വി കാമറകളിൽ പൂർണനഗ്നനായ അപരിചിതൻ പതിഞ്ഞത്. വാക്കടവ്-റെയിൽവേ ഗേറ്റ് റോഡിലൂടെ നടക്കുകയാണിയാൾ.പ്രദേശത്തോ പരിസരങ്ങളിലോ ഉള്ളയാളല്ല. കൈകളിൽ സാധനസാമഗ്രികളൊന്നുമില്ല., മറ്റാരുടെയും സാന്നിധ്യവും കാമറകളിൽ ഇല്ല. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളിയെ കണ്ടെത്തണമെന്ന് വാക്കടവ് റെസിഡൻറ്സ് അസോസിയേഷൻ ഫറോക്ക് പൊലീസിൽ പരാതി നൽകി. മേഖലയിൽ കടൽത്തീരം കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് സംഘവും പുറംനാട്ടുകാരും ശല്യമായി മാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച് രണ്ടു മാസം മുമ്പ് പൊലീസിൽ നൽകിയ പരാതിയിൽ നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല