കോവിഡ് സേവനത്തിന് ഓടിയ ടാക്സി വാടക ലഭിച്ചില്ലെന്ന് പരാതി

കോവിഡ് സേവനത്തിന് ഓടിയ ടാക്സി വാടക ലഭിച്ചില്ലെന്ന് പരാതി

December 2, 2020 0 By Editor

തിരൂർ: കോവിഡ് സേവനത്തിന് ഓടിയ ടാക്സി വാടക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ല വൈസ് പ്രസിഡൻറ് നാസർ പൂക്കയിൽ ജില്ല കലക്ടർക്ക് നിവേദനം നൽകി. താലൂക്കിലെ സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് കോവിഡ് നിയമങ്ങൾ നടപ്പാക്കുന്നതിനായി ഓടിച്ചിരുന്ന വണ്ടി വാടകയോ ഡ്രൈവർമാർക്ക് കൂലിയോ ലഭിച്ചില്ല. 32 വാഹനങ്ങളാണ് തിരൂർ താലൂക്കിൽ സർവിസ് നടത്തിയിരുന്നത്. www.eveningkerala.com പണം ലഭിക്കാൻ എ.ഡി.എം, താലൂക്ക് ഓഫിസുമായി നിരന്തരം ബന്ധപ്പെട്ടിട്ടും കഴിഞ്ഞ രണ്ട് മാസമായി ഒരു രൂപപോലും നൽകിയിട്ടില്ല. ഇതിനാൽ ദിവസക്കൂലിക്കാരായ ഡ്രൈവർമാർ വളരെ പ്രയാസത്തിലാണ്. ഡീസലടിക്കാനും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും ഭാരിച്ച ചെലവുകളാണുള്ളത്. തുക അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു