കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വകാര്യ റിസോര്‍ട്ടിനെതിരെ വനംവകുപ്പ്

കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വകാര്യ റിസോര്‍ട്ടിനെതിരെ വനംവകുപ്പ്

January 24, 2021 0 By Editor

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വകാര്യ റിസോര്‍ട്ടിനെതിരെ വനംവകുപ്പ്. യുവതി താമസിച്ച റിസോര്‍ട്ട് വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് വനംവകുപ്പ് അറിയിച്ചു.വിനോദ സഞ്ചാരികള്‍ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലെന്ന് സംശയിക്കുന്നതായും പ്രദേശത്ത് വിശദപരിശോധന നടത്തേണ്ടതുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.അതേസമയം, ഹോം സ്റ്റേ നടത്താന്‍ സര്‍ക്കാറിന്‍റെ ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് ഉടമ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ടെന്‍റ് നിര്‍മിക്കാന്‍ പ്രത്യേക അനുമതി വേണ്ട. യുവതി ശുചി മുറിയില്‍ പോയി വരുന്ന വഴിയില്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭയന്ന് വീണപ്പോള്‍ ആന കൊലപ്പെടുത്തിയെന്നും ഉടമ പറയുന്നു. കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് പേരാമ്ബ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയായിരുന്നു.