വിരാട് കോഹ്‌ലിക്ക് പരിക്ക്: കൗണ്ടിയില്‍ കളിക്കില്ല
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി കൗണ്ടിയില്‍ കളിക്കില്ല. അദ്ദേഹത്തിന്റെ നടുവിന്റെ ഡിസ്‌ക് സ്ഥാംനം തെറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോഹ്‌ലിക്ക് മത്സരങ്ങള്‍ നഷ്ടമാകുക. സാഹചര്യം ഗുരുതരമാണെന്നാണ്…

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി കൗണ്ടിയില്‍ കളിക്കില്ല. അദ്ദേഹത്തിന്റെ നടുവിന്റെ ഡിസ്‌ക് സ്ഥാംനം തെറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോഹ്‌ലിക്ക് മത്സരങ്ങള്‍ നഷ്ടമാകുക. സാഹചര്യം ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. കോഹ്‌ലി കൗണ്ടിയില്‍ കളിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇംഗ്ലീഷ് കൗണ്ടി ടീമായ സറേയ്ക്കു വേണ്ടിയാണ് കോഹ്‌ലി കളിക്കാനിരുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കുന്നതിനു പിന്നാലെ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോകാനിരിക്കെയാണ് പരുക്കേറ്റത്. ബുധനാഴ്ച ഡോക്ടറെ കണ്ടപ്പോഴാണ് സുഷുമ്‌ന നാഡിക്ക് പരുക്കുള്ളതായി കണ്ടത്. ശസ്ത്രക്രിയ നിര്‍ദേശിച്ചില്ലെങ്കിലും ഏറെക്കാലം വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
'കേട്ടത് സത്യമാണ്, എന്നാല്‍ കൃത്യസമയത്ത് അദ്ദേഹം ഡോക്ടറെ കണ്ടതുകൊണ്ട് ശസ്ത്രക്രിയയുടെ ആവശ്യമുണ്ടായില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു മുമ്പായി അദ്ദേഹം വിശ്രമത്തിലായിരിക്കും. കൗണ്ടി കളിക്കാന്‍ പോകാത്തത് ദേശീയ മത്സരത്തിന് മുന്നോടിയായി തിരിച്ചുവരാന്‍ അദ്ദേഹത്തെ സഹായിക്കും'. ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.