കാര്‍ഷിക കടം; തിങ്കളാഴ്ച കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനവുമായി ബിജെപി

May 25, 2018 0 By Editor

ബംഗളൂരു: തിങ്കളാഴ്ച ബിജെപി കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തത്. കുമാരസ്വാമിയുടെ കര്‍ഷക വിരുദ്ധ, ജനവിരുദ്ധ, അഴിമതി സര്‍ക്കാരിനെതിരെയാണ് ബിജെപിയുടെ പോരാട്ടം.
ദേശസാത്കൃത ബാങ്കുകളിലേതുള്‍പ്പെടെ 53,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് കുമാരസ്വാമി വാഗ്ദാനം ചെയ്തിരുന്നതായി ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ പറഞ്ഞു. അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ വായ്പ എഴുതിത്തള്ളുമെന്നാണ് കുമാരസ്വാമി പറഞ്ഞിരുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയില്ലെങ്കില്‍ ബിജെപി സംസ്ഥാന വ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
കൂട്ടുകക്ഷി മന്ത്രിസഭയാണ് എന്നതരത്തിലുള്ള കഥകള്‍ കേള്‍ക്കാന്‍ കര്‍ഷകര്‍ തയാറല്ല. നിയമസഭയുടെ പ്രത്യേക സെഷനില്‍ തന്നെ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതു സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തണം. കുമാരസ്വാമിയുടെ കര്‍ഷക വിരുദ്ധ, ജന വിരുദ്ധ, അഴിമതി സര്‍ക്കാരിനെതിരെയാണ് ബിജെപിയുടെ പോരാട്ടം. ജനങ്ങളെ കുമാരസ്വാമി സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.