ശംഖുമുഖത്ത് കടല്‍ക്ഷോഭം രൂക്ഷം

തിരുവനന്തപുരം: ശംഖുമുഖത്ത് കടല്‍ക്ഷോഭം ശക്തമാകുന്നു. രാവിലെ മുതല്‍ കരയിലേക്ക് ശക്തമായ തിരമാലകള്‍ അടിച്ചു കയറുകയാണ്. സാധാരണയുള്ളതിനേക്കാള്‍ കടല്‍ പത്തു മീറ്ററിലധികം കരയിലേക്ക് കയറി. ബീച്ചിലെ നടപ്പാതകളിലേക്ക് വരെ തിരമാലയടിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്നലെ മുതല്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ ഈ മാസം 30 വരെ ബീച്ചുകളിലേക്കുള്ള വിനോദയാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *