രാജ്യത്ത് വീണ്ടും ലോക്ഡൗണ് പ്രഖ്യാപിച്ച് നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് സുപ്രീം കോടതി
ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടും ലോക്ഡൗണ് പ്രഖ്യാപിച്ച് നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങള്ക്കും സുപ്രീം കോടതി…

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടും ലോക്ഡൗണ് പ്രഖ്യാപിച്ച് നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങള്ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. രണ്ടാം വ്യാപനം തടയാന്‍ സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദീകരണം സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്നും കേട്ടശേഷമായിരുന്നു കോടതി നിര്‍ദേശം. ലോക്ഡൗണില് കുടുങ്ങാനിടയുള്ള അവശ വിഭാഗങ്ങളുടെ സംരക്ഷണത്തിന് നടപടികളും സ്വീകരിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.ആള്‍ക്കൂട്ടം ഒത്തുചേരുന്നതും പരിപാടികളും വിലക്കി സര്‍ക്കാറുകള്‍ ഉത്തരവിറക്കണമെന്നും. ഇതിന്‍റെ ഭാഗമായി പൊതുജന താല്‍പര്യാര്‍ഥം ലോക്ഡൗണും പ്രഖ്യാപിക്കണമെന്നുമാണ് നിര്‍ദ്ദേശം.