ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒരുമിച്ച് വോട്ടുചെയ്യുകയല്ലേ? മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങും' ‘ജിഹാദികള്‍ നടത്തിയ കള്ള പ്രചരണമാണ് എന്നെ തോല്‍പ്പിച്ചത്’; കോണ്‍ഗ്രസ് പാര്‍ട്ടി എത്രയും വേഗം പിരിച്ചുവിടുന്നതാണ് നല്ലതെന്ന് പിസി ജോര്‍ജ്
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിസമാണ് കാണാന്‍ സാധിച്ചതെന്ന് പിസി ജോര്‍ജ്. ലൗ ജിഹാദിനെതിരായ തന്റെ പരാമര്‍ം തിരിച്ചടിയായെന്ന് പറഞ്ഞ ജോര്‍ജ് ചില ജിഹാദികള്‍ തനിക്കെതിരെ നടത്തിയ കള്ള…
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിസമാണ് കാണാന്‍ സാധിച്ചതെന്ന് പിസി ജോര്‍ജ്. ലൗ ജിഹാദിനെതിരായ തന്റെ പരാമര്‍ം തിരിച്ചടിയായെന്ന് പറഞ്ഞ ജോര്‍ജ് ചില ജിഹാദികള്‍ തനിക്കെതിരെ നടത്തിയ കള്ള…
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിസമാണ് കാണാന്‍ സാധിച്ചതെന്ന് പിസി ജോര്‍ജ്. ലൗ ജിഹാദിനെതിരായ തന്റെ പരാമര്‍ം തിരിച്ചടിയായെന്ന് പറഞ്ഞ ജോര്‍ജ് ചില ജിഹാദികള്‍ തനിക്കെതിരെ നടത്തിയ കള്ള പ്രചാരണമാണ് വിനയായതെന്ന് പറഞ്ഞു. എങ്കിലും ലൗ ജിഹാദ് ആരോപണത്തില്‍ നിന്നും താന്‍ പിന്നോട്ടില്ല. അത് രാജ്യം നേരിടുന്ന വിപത്താണ്. താന്‍ പൂഞ്ഞാറില്‍ തന്നെ കാണുമെന്നും സത്യം വൈകിയാണെങ്കിലും ജനം മനസിലാക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിസി ജോര്‍ജിന്റെ വാക്കുകള്‍:
ഈ തെരഞ്ഞെടുപ്പില്‍ കണ്ടതിനെ പിണറായിസം എന്ന് വേണമെങ്കില്‍ പറയാം . പാവപ്പെട്ടവര്‍ക്കുള്ള അരിവിതരണമുള്‍പ്പെടെ ഒട്ടേറം കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.കേന്ദ്രസര്‍ക്കാര്‍ കൊടുത്തതായാലും പിണറായി കൊടുക്കുന്നതായിട്ടാണ് ജനങ്ങള്‍ കണക്കാക്കിയത്. അത് തിരുത്തിപ്പറയാന്‍ യുഡിഎഫിനും ബിജെപിക്കുമായില്ല. അതിനാല്‍ അദ്ദേഹം ജനങ്ങള്‍ക്കുമുന്നില്‍ ദൈവതുല്യനായി. ഒരു മതവിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ആളുകളും തെറ്റിദ്ധരിപ്പിക്കപ്പെട്ടു ജിഹാദികള്‍ ഇറങ്ങി നടത്തിയ കള്ളപ്രചരണമാണ്. അവര്‍ ഒറ്റയ്‌ക്കെട്ടായി എനിക്കെതിരെ വോട്ടുചെയ്തു. പിന്നെ ക്രിസ്ത്യാനികളുടെ വോട്ട് മൂന്നായി വീതിക്കപ്പെട്ടു. ലൗ ജിഹാദ് വിഷയത്തില്‍ ഇടപെട്ടത് എനിക്ക് തിരിച്ചടിയായി. എന്നാലും ഞാന്‍ മുന്നോട്ട് തന്നെ പോകും. ലൗ ജിഹാദ് രാജ്യം നേരിടുന്ന വിപത്താണ്. അതിനെ എക്കാലവും എതിര്‍ക്കും. സാരിമില്ലെന്നേ, ജനത്തിന്റെ തെറ്റിദ്ധാരണയൊക്കെ ഉടന്‍ മാറും. സത്യത്തിനോടൊപ്പം നിന്ന് പോരാടും. നല്ല തന്റേടത്തോടെ തന്നെ നില്‍ക്കും. ഒരിഞ്ച് പുറകോട്ടില്ല.
യുഡിഎഫ് ഞാനുമായി യോജിച്ചുപോകണമെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലും പറഞ്ഞു. മൂന്ന് മാസം എന്നെ അങ്ങോട്ടും ഇങ്ങോട്ടും നടത്തി. എന്നിട്ട് അവസാനം കെപിസിസിയുടെ ഉന്നതനായ നേതാവ് എന്നോട് പറഞ്ഞു. പിസിയെ മുന്നണിയിലെടുക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. ഉമ്മന് ചാണ്ടിയും രമേശ് ചെന്നിത്തലയും വാക്ക് പാലിച്ചെങ്കില്‍ അവര്‍ക്ക് ഈ ഗതിയുണ്ടാകുമോ.. നാലഞ്ച് സീറ്റെങ്കിലും അവര്‍ക്ക് അധികം ഉണ്ടായേനെ. തോറ്റാലും ജയിച്ചാലും ഞാന്‍ ഈ പൂഞ്ഞാറില്‍ കാണും. അതില്‍ മാറ്റമൊന്നുമില്ല. പക്ഷേ കോണ്‍ഗ്രസിന്റെ ഗതിയെന്തായി? പ്രതിപക്ഷം എന്ന് പറയാന്‍ പോലുമാകാത്ത് ഗതിയിലായി. ലീഗും തകര്‍ന്നു. ഇനി ആര് യുഡിഎഫിനൊപ്പം കൂടും? ആള്‍ ഇന്ത്യ ലെലവില്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം അവസാനിച്ചു. ഏറ്റവും നല്ലത് കോണ്‍ഗ്രസ് പിരിച്ചുവിടുക. നേതാക്കള്‍ എവിടെയെങ്കിലും ചേരട്ടെയെന്ന് വെയ്ക്കുക. അതാണ് ഏറ്റവും നല്ല കാര്യം. എനിക്ക് ദുഖമുണ്ട്. എങ്കിലും പറയാതെവയ്യ. ബിജെപി എന്ന കക്ഷിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒരുമിച്ച് വോട്ടുചെയ്യുകയല്ലേ? അല്ലെങ്കില്‍ നാല് സീറ്റെങ്കിലും ലഭിക്കില്ലേ? മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങും. ഇവിടുത്തെ ഹിന്ദുക്കള്‍ക്കത് മനസിലായിട്ടുണ്ട്. പിന്നെന്തിനാ ഡല്‍ഹിയില്‍ നിന്നും കുഞ്ഞാലിക്കുട്ടി ഇങ്ങോട്ട് വന്നത്? കുഞ്ഞാലിക്കുട്ടി വന്നതെന്തിനാണെന്ന് കേരളത്തിലുള്ളവര്‍ക്ക് മനസിലായി. അതാണ് കോണ്‍ഗ്രസിന് ഈ ഗതി വന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.