
ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ നീക്കണം;രാഷ്ട്രപതിക്ക് കത്തയച്ച് കെസി വേണുഗോപാല്‍
May 25, 2021തിരുവനന്തപുരം; ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കത്തയച്ച് കെസി വേണുഗോപാല്‍ എംപി.
തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തു, അവരുടെ സാംസകാരിക പൈതൃകം തച്ചുടച്ചു ഏക ശിലാത്മകമായ സാംസ്‌കാരിക അടിച്ചേല്‍പ്പിക്കല്‍ രാജ്യത്തിന്‍റെ പലഭാഗത്തും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് ലക്ഷദ്വീപെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നോമിനിയായി അഡ്മിനിസ്ട്രേറ്റര്‍ പദവി ഏറ്റെടുത്തത് മുതല്‍ തികഞ്ഞ ഏകാധിപതിയെ പോലെ പെരുമാറുകയാണ് അഡ്മിനിസ്ട്രേറ്റര്‍ ആയ പ്രഫുല്‍ പട്ടേല്‍. ലക്ഷദ്വീപ് ജനതയുടെ തനതു സംസ്കാരത്തെയും പൈതൃകത്തെയും തച്ചുടക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെസി വേണുഗോപാല്‍ പറഞ്ഞു.