ഇന്ത്യൻ ഫൊട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

July 16, 2021 0 By Editor

ന്യൂഡൽഹി: റോയിട്ടേഴ്സ് ഇന്ത്യയുടെ ചീഫ് ഫൊട്ടോഗ്രാഫറായ ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ജോലിക്കിടെ കൊല്ലപ്പെട്ടു. അഫ്ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

പുലിറ്റ്‌സർ പുരസ്കാര ജേതാവായ ഡാനിഷ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിലെ സംഘർഷ അവസ്ഥ റിപ്പോർട്ട് ചെയ്തുവരികയായിരുന്നുവെന്ന് അഫ്ഗാൻ വാർത്താ ചാനലായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാന്റെ ഇന്ത്യൻ അംബാസഡറായ ഫരീദ് മാമുന്ദ്‌സായ് ട്വിറ്ററിലൂടെ മരണ വാർത്ത സ്ഥിരീകരിച്ചു.