കണ്ണൂർ താണയിൽ വൻ തീപിടിത്തം

കണ്ണൂർ താണയിൽ വൻ തീപിടിത്തം

September 27, 2021 0 By Editor

കണ്ണൂർ: കണ്ണൂരിൽ തീപ്പിടിത്തം. ദേശീയ പാതയിൽ താണയിലുള്ള ഗ്രെയിസ് മോട്ടോഴ്സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ഇരുനില കെട്ടിടമാണിത്.ഒ​ന്നാം​നി​ല​യി​ലെ ഏ​ഴ്​ ക​ട​മു​റി​ക​ൾ ക​ത്തി​യ​മ​ർ​ന്നു. ഈ ​ക​ട​മു​റി​ക​ളി​ലൊ​ന്നും സ്​​ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, മ​ട്ട​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ്​ തീ​യ​ണ​ച്ച​ത്.

ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ടാ​ണ്​​ തീ​പി​ടി​ത്ത​ത്തി​​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഗ്​​നി​ബാ​ധ​യെ തു​ട​ർ​ന്നു​ണ്ടാ​യ വ​ൻ പു​ക​പ​ട​ലം അ​ന്ത​രീ​ക്ഷ​ത്തി​ൽ ഏ​റെ നി​ല​നി​ന്ന​ത്​ ഭീ​തി​പ​ട​ർ​ത്തി. തീ​പ​ട​ർ​ന്ന​ത്​ ഒ​ഴി​ഞ്ഞ ക​ട​ക​ളി​ലേ​ക്കാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ഏ​ക​ദേ​ശം 40 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്​​ട​മു​ണ്ടാ​യ​താ​യാ​ണ്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലെ​ന്ന്​ അ​ഗ്​​നി​ശ​മ​ന​സേ​ന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.