ഇന്ധനവില ഇന്നും കൂട്ടി എണ്ണ കമ്പനികള്‍; പാചകവാതക വിലയും കൂടി

ഇന്ധനവില ഇന്നും കൂട്ടി എണ്ണ കമ്പനികള്‍; പാചകവാതക വിലയും കൂടി

October 6, 2021 0 By Editor

ഇന്ധനവില ഇന്നും കൂട്ടി എണ്ണ കമ്പനികള്‍. പെട്രോളിന് 30 പൈസയും ‍ഡീസലിന് 37 പൈസയും ഇന്ന് വര്‍ധിച്ചു. കോഴിക്കോട് പെട്രോളിന് 103 രൂപ 57 പൈസയും, ഡീസലിന് 96 രൂപ 68 പൈസയുമായി. 13 ദിവസം കൊണ്ട് ഡീസലിന് 2.97 രൂപയും പെട്രോളിന് 1.77 രൂപയും ആണ് കൂട്ടിയത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലും വര്‍ധന തുടരുകയാണ്. ബ്രെന്‍റ് ക്രൂഡ് ബാരലിന് 82.50 ഡോളറായി. ഒരു ദിവസം കൊണ്ട് ഒന്നര ഡോളറാണ് കൂടിയത്.