പടക്കംപൊട്ടിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവ് അയല്‍ക്കാരായ സ്ത്രീകള്‍ക്ക് നേരെ ആസിഡ് ഒഴിച്ചു

പടക്കംപൊട്ടിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവ് അയല്‍ക്കാരായ സ്ത്രീകള്‍ക്ക് നേരെ ആസിഡ് ഒഴിച്ചു

November 6, 2021 0 By Editor

കുട്ടികള്‍ പടക്കംപൊട്ടിക്കുന്നതില്‍ അസ്വസ്ഥനായ യുവാവ് രണ്ട് സ്ത്രീകളുടെ നേരെ  ആസിഡ് ഒഴിച്ച് . ഉത്തര്‍ പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം ഉണ്ടായത് .കുട്ടകള്‍ പടക്കം പൊട്ടിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നതില്‍ അസ്വസ്ഥനായ പഴക്കച്ചവടക്കാരനായ യുവാവ് ഇവരോട് അടങ്ങിയിരിക്കാന്‍ പറഞ്ഞു. എന്നാല്‍, ഇതു കേള്‍ക്കാതെ കുട്ടികള്‍ പടക്കം പൊട്ടിക്കല്‍ തുടരുകയായിരുന്നു . ഇതോടെ സംഘത്തിലെ ഒരു കുട്ടിയെ യുവാവ് അടിച്ചു. ഒരു കുപ്പി ആസിഡുമായാണ് ഇയാള്‍ പിന്നീട് ഇവിടേക്കെത്തിയത്. ഇത് കണ്ടതും കുട്ടികള്‍ ഓടി രക്ഷപെടുകയായിരുന്നു . സമീപത്തെ വീട്ടിന് പുറത്തിരുന്ന സ്ത്രീകള്‍ക്കാണ് പൊള്ളലേറ്റത്.70ഉം 18ഉം വയസ്സുള്ള രണ്ടുപേര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.അതെസമയം  പ്രതി സംഭവസ്ഥലത്തുനിന്നും രക്ഷപെട്ടെങ്കിലും ഇയാളെ പിന്നീട് പൊലീസ് പിടികൂടി.