
സേതുരാമയ്യരോടൊപ്പം വിക്രം ഇനിയുമുണ്ടാകും; CBI 5ലും ജഗതി ശ്രീകുമാര്‍
December 14, 2021CBI ഡയറിക്കുറിപ്പ് മുതല്‍ സേതുരാമയ്യരോടൊപ്പം ഉണ്ടായിരുന്ന വിക്രം അഞ്ചാം ഭാഗത്തിലുമുണ്ടാവും എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ജഗതി ശ്രീകുമാറാണ് (Jagathy Sreekumar) വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നു കൂടിയാണ് CBI സീരീസുകളിലെ വിക്രം. 2012ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ദുരിതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന ജഗതിയുെട ശ്രദ്ധേയമായ തിരിച്ചുവരവ് ചിത്രത്തിലൂടെയുണ്ടാവും എന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
CBIയുടെ പുതിയ ഭാഗത്തിലും ജഗതിയുണ്ടാവണമെന്ന് മമ്മൂട്ടിയുള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങിനെയാണ് ജഗതിയുടെ കുടുംബവുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അഭിനയിപ്പിക്കാനുള്ള സമ്മതം വാങ്ങുന്നത്. ജഗതി ശ്രീകുമാറിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയാണ് ചിത്രീകരണം ഉണ്ടാവുക. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 29ന് സിബിഐ 5ന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മുകേഷും സായികുമാറും അടക്കം പഴയ ടീമില്‍ ഉണ്ടായിരുന്നവര്‍ക്കു പുറമേ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനരക്കുന്നു.