സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; 825 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
സൗദിയിൽ ഗുരുതര കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്. നിലവിൽ 825 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്ത് 4,738 പുതിയ കോവിഡ് രോഗികളും 4,973 രോഗമുക്തിയും രേഖപ്പെടുത്തി.
ഇതോടെ ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,70,997 ഉം രോഗമുക്തരുടെ എണ്ണം 6,22,087 ഉം ആയി. രണ്ട് മരണങ്ങളും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 8,927 ആയി. നിലവിൽ 39,981 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.71 ശതമാനവും മരണനിരക്ക് 1.33 ശതമാനവുമാണ്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,559, ജിദ്ദ 573, ദമ്മാം 189, ഹുഫൂഫ് 172, മക്ക 156, ജിസാൻ 114, മദീന 92. സൗദി അറേബ്യയിൽ ഇതുവരെ 5,63,32,758 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,54.80,931 ആദ്യ ഡോസും 2,36,36,318 രണ്ടാം ഡോസും 72,15,509 ബൂസ്റ്റർ ഡോസുമാണ്.