ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണു: കോഴിക്കോട്ട്  നവവരൻ മുങ്ങിമരിച്ചു, വധു ആശുപത്രിയിൽ

ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണു: കോഴിക്കോട്ട് നവവരൻ മുങ്ങിമരിച്ചു, വധു ആശുപത്രിയിൽ

April 4, 2022 0 By Editor

കോഴിക്കോട്: ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റ്യാടി പുഴയിൽ നടന്ന ഫോട്ടോഷൂട്ടിനിടെയാണ് സംഭവം. പാലേരി സ്വദേശി റെജിൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടിനെത്തിയതായിരുന്നു ദമ്പതികൾ.

വിവാഹം കഴിഞ്ഞ് 2 ആഴ്ചയായിരുന്നു. കഴിഞ്ഞ മാസം 14-ാം തീയതിയായിരുന്നു റജിലിന്‍റെ വിവാഹം. കുറ്റ്യാടിപ്പുഴയുടെ ഭാ​ഗമായതിനാൽ ഇവിടെ ഒഴുക്ക് വളരെ കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു.  ഒഴുക്കിൽപെട്ട നവവധുവിനെ രക്ഷപെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.