നിലമ്പൂർ: നിലമ്പൂരിൽ കൊല്ലപ്പെട്ട പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ തടവിൽ പാർപ്പിച്ചിരുന്ന കൈപ്പഞ്ചേരി ഷൈബിന്റെ നിലമ്പൂരിലെ വീട്ടിൽ നിന്ന് ഷാബ ഷെരീഫിന്റേത് എന്ന് കരുതുന്ന രക്തക്കറ കണ്ടെത്തി. കേസിലെ പ്രധാനപ്രതികളിലൊരാളായ തങ്ങളകത്ത് നൗഷാദുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് രക്തക്കറ കണ്ടെത്തിയത്.

13 മാസത്തോളം ഷാബ ഷെരീഫിനെ രഹസ്യ മുറിയിൽ തടവിൽ പാർപ്പിച്ചത്. ഈ മുറിയും, കൊലപ്പെടുത്തിയ രീതിയും നൗഷാദ് വിവരിച്ച് കൊടുത്തു. ശുചിമുറിയിലാണ് ഷെരീഫിനെ പൂട്ടി ഇട്ടിരുന്നത്. പിന്നീട് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കഷണങ്ങളാക്കിയ ശേഷം മുറി കഴുകി വൃത്തിയാക്കി. തെളിവുകൾ നശിപ്പിക്കാനായി ടൈലുകളും പെപ്പുകളും ഉൾപ്പെടെ മാറ്റി സ്ഥാപിച്ചു. എന്നാൽ മലിനജലം ഒഴുകിപ്പോകുന്ന പൈപ്പ് മാറ്റിയിരുന്നില്ല. ഇത് പോലീസ് സംഘം മുറിച്ചെടുത്ത് പരിശോധിക്കുന്നുണ്ട്.

മലിനജലം വീഴുന്ന കുഴിയിലെ മണ്ണിന്റെ സാമ്പിൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്യ പെപ്പിലും മണ്ണിലും രക്തക്കറ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ഷാബ ഷെരീഫിന്റേതാണോ എന്നറിയാനായി ഡിഎൻഎ പരിശോധന നടത്തും. മൃതദേഹ അവശിഷ്ടങ്ങൾ എറിഞ്ഞു എന്ന് പറയപ്പെടുന്ന ഭാഗത്തും പ്രതിയെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.

Leave a Reply

Your email address will not be published.