
കോഴിക്കോട്ട് പന്ത്രണ്ടുകാരന് നേരെ കാട്ടുപന്നി ആക്രമണം; പന്നിയെ വെടിവെച്ച് കൊന്നു
May 28, 2022കോഴിക്കോട്: തിരുവമ്പാടി ചേപ്പിലങ്ങോട് പണ്ട്രണ്ട് വയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു. ചേപ്പിലങ്ങോട് സ്വദേശി സനൂപിന്റെ മകൻ അദ്‍നാന് (12) ആണ് പരിക്കേറ്റത്.
രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. സൈക്കിളിൽ പോകവേ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകായിരുന്നു. അദ്‍നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റു. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പന്നിയെ വനവംകുപ്പിന്റെ എം പാനൽ ഷൂട്ടർ വെടിവെച്ച് കൊന്നു.
സമീപത്തെ വീടിനുള്ളിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു പന്നി. ജനങ്ങൾക്ക് കാട്ടുപന്നികൾ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വനവാസി യുവാവിന്റെ കൈ ഞരമ്പ് മുറിഞ്ഞിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ വെടിവെച്ച് കൊല്ലാൻ വനംവകുപ്പ് അനുമതി നൽകിയിട്ടുണ്ട്.