
റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ പോപ്പുലർഫ്രണ്ട് സംസ്ഥാന നേതാവ് റിമാൻഡിൽ
June 5, 2022ആലപ്പുഴ: റാലിയ്‌ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ അറസ്റ്റിലായ പോപ്പുലർഫ്രണ്ട് സംസ്ഥാന നേതാവ് റിമാൻഡിൽ. പോപ്പുലർഫ്രണ്ട് സംസ്ഥാന ട്രഷറർ കെ. എച്ച് നാസറിനെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിൽ നാസറിനെ ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
റാലിയിൽ കുട്ടി വിളിച്ച മുദ്രാവാക്യം നാസറും ഏറ്റുവിളിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഇക്കാര്യം പോലീസിന് വ്യക്തമാകുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ചോദ്യം ചെയ്തതിന് ശേഷം വൈകീട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ജന മഹാറാലിയുടെ മുഖ്യ സംഘടകനായിരുന്നു നാസർ. ഇതേ തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇതുവരെ 31 പേരാണ് അറസ്റ്റിലായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് സൂചന.