ബാലുശ്ശേരിയിൽ ഫർണിച്ചർ നിർമാണ സ്ഥാപനങ്ങളിൽ വൻ തീപിടിത്തം

ബാലുശ്ശേരിയിൽ ഫർണിച്ചർ നിർമാണ സ്ഥാപനങ്ങളിൽ വൻ തീപിടിത്തം

June 6, 2022 0 By Editor

കോഴിക്കോട്: ബാലുശ്ശേരി കാട്ടാമ്പള്ളിയിൽ വൻ തീപിടിത്തം. ഫർണിച്ചർ നിർമാണ സ്ഥാപനത്തിലും സമീപമുള്ള ടയർ റീസോളിങ് സ്ഥാപനത്തിനുമാണ്  പുലർച്ചെ തീ പിടിച്ചത്. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വലിയ നാശനഷ്‌ടം ഉണ്ടായതായി അധികൃതർ അറിയിച്ചു.

തൊട്ടപ്പുറത്തുള്ള പെട്രോൾ പമ്പിലേക്ക് തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, വേണ്ട ക്രമീകരണങ്ങൾ നടത്തി തടയുകയായിരുന്നു. സമീപത്തെ വീട്ടമ്മയാണ് തീപടരുന്നത് കണ്ടത്. ഉടൻ പൊലീസിലും ഫയർഫോഴ്സിലും അറിയിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് ഈ പ്രദേശത്തെ മറ്റൊരു ഫർണീച്ചർ നിർമാണ സ്ഥാപനത്തിനും തീപിടിച്ചിരുന്നു.