വിജയ് ബാബുവിനെ സഹായിച്ചുവെന്ന സംശയത്തിൽ  നടൻ ഉൾപ്പെടെ 4 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു

വിജയ് ബാബുവിനെ സഹായിച്ചുവെന്ന സംശയത്തിൽ നടൻ ഉൾപ്പെടെ 4 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു

June 6, 2022 0 By Editor

യുവനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുമ്പോൾ വിജയ് ബാബുവിനെ സഹായിച്ചുവെന്ന സംശയത്തിൽ ഒരു നടൻ ഉൾപ്പെടെ 4 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വിജയ് ബാബുവിനു ദുബായിൽ ക്രെഡിറ്റ് കാർഡ് എത്തിച്ചു കൊടുത്തതുമായി ബന്ധപ്പെട്ടാണിത്.

കേസിൽ ഒളിവിലാണെന്ന് അറിഞ്ഞുകൊണ്ടു സഹായിച്ചതാണോയെന്നാണു പൊലീസ് പരിശോധിക്കുന്നത്. അറിഞ്ഞുകൊണ്ടാണു സഹായിച്ചതെങ്കിൽ ഇവരെയും പ്രതി ചേർത്തേക്കും. വിജയ് ബാബുവിന്റെ അടുത്ത ബന്ധു കൊടുങ്ങല്ലൂരിലെ സിനിമ ലൊക്കേഷനിൽ എത്തിച്ച ക്രെഡിറ്റ് കാർഡുകൾ നടൻ നെടുമ്പാശേരി വഴി ദുബായിൽ എത്തി കൈമാറിയെന്നാണു പൊലീസ് കണ്ടെത്തൽ.

യുവനടിയുമായി വിജയ് ബാബു കൊച്ചിയിലെ ഹോട്ടലിൽ എത്തിയതിനു സാക്ഷികളായ ഗായകന്റെയും ഭാര്യയുടെയും മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും.