സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിജിലന്‍സ് മേധാവിയെ മാറ്റി
തിരുവനന്തപുരം: എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. സ്വപ്‌ന സുരേഷ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്…

തിരുവനന്തപുരം: എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. സ്വപ്‌ന സുരേഷ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിന് പകരം ചുമതല നല്‍കി. അജിത്ത് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല.
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ മധ്യസ്ഥാനായെത്തിയ ഷാജ് കിരണുമായി എം.ആര്‍ അജിത്ത് കുമാര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു സ്വപന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച് ഇന്റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. സരിത്തിന്റെ ഫോണ്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയവും അജിത്ത് കുമാറിനെതിരെയുള്ള നടപടിയിലേക്ക് നയിച്ചുവെന്നാണ് സൂചന