നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ടതിന്  ഹിന്ദു യുവാവിനെ തലയറുത്തവർ  പിടിയിൽ ; ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമെന്ന് പോലീസ്; ഉദയ്‌പൂരിൽ കർഫ്യു

നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ടതിന് ഹിന്ദു യുവാവിനെ തലയറുത്തവർ പിടിയിൽ ; ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമെന്ന് പോലീസ്; ഉദയ്‌പൂരിൽ കർഫ്യു

June 28, 2022 0 By Editor

ഉദയ്പൂർ: നൂപുർ ശർമ്മയെ അനുകൂലിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റിട്ട ഹിന്ദു യുവാവിനെ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തി. shopkeeper-beheaded-udaipur രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. തുന്നൽക്കാരനായ കനയ്യ ലാൽ എന്നയാളിനെയാണ്, കടയിൽ ഉപഭോക്താക്കളുടെ മുന്നിലിട്ട് താലിബാൻ മോഡലിൽ കൊലപ്പെടുത്തിയത്. മത ഭ്രാന്തന്മാരായ ഇവരിലൊരാൾ കനയ്യലാലിന്റെ തലയറുക്കുകയും മറ്റൊരാൾ അത് ക്യാമറയിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കയും ചെയ്യുകയായിരുന്നു .

ഇസ്ലാമിക  സ്റ്റേറ്റ് ഭീകരവാദികൾ പിന്തുടരുന്ന മാതൃകയിലാണ് കൊല നടന്നത്.വസ്ത്രം തുന്നാൻ അളവെടുക്കാനെന്ന പേരിൽ കടയിൽ കയറിയ ഇസ്ലാമിക ജിഹാദികൾ സാധുവായ കനയ്യ ലാലിനെ ചതിച്ചു കൊല്ലുകയായിരുന്നു. ജിഹാദിയറുടെ കുപ്പായത്തിന്റെ അളവെടുക്കാൻ തുടങ്ങിയ കനയ്യയുടെ കഴുത്തിൽ വാള് കൊണ്ട് അറക്കാൻ തുടങ്ങിയപ്പോളാണ് ചതിക്കപെട്ട കാര്യം ആ യുവാവ് മനസിലാക്കിയത്. ജീവനായി കരഞ്ഞപ്പോളും ഭീകരന്മാർ വഴങ്ങിയില്ല എന്നാണ് റിപ്പോർട്ടുകൾ. ഉദയ്പൂർ ഇളകിമറിയുകയാണ്. കനയ്യലാലിന്റെ മൃതദേഹം കടയിൽ നിന്ന് പുറത്തെടുക്കാൻ ജനങ്ങൾ അനുവദിച്ചിട്ടില്ല.

കനയ്യലാലിനെ കൊന്നത് മുഹമ്മദ് റിയാസ് അക്തർ, ഘോഷ് മുഹമ്മദ് എന്നീ ഇസ്ലാമിക ഭീകരന്മാരാണെന്ന് പോലീസ് വ്യക്തമാക്കി. രണ്ടുപേരും പിടിയിലായിട്ടുണ്ട്. ഇവർക്ക് ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് സൂചിപ്പിച്ചതായും ചില മാധ്യമങ്ങൾ റിപ്പാർട്ട് ചെയ്യുന്നുണ്ട്