റിയാസിന്റെയും മുഹമ്മദിന്റെയും ശ്രമം പരാജയപ്പെട്ടാൽ ഉടനെ അടുത്ത സംഘം കൃത്യം നടത്തും, ഹിന്ദുക്കളിൽ ഭീതി പടർത്തുക ലക്ഷ്യം; നിർണായക കണ്ടെത്തലുമായി എൻഐഎ
ജയ്പൂർ: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി എൻഐഎ. തയ്യൽക്കാരനായ കനയ്യയെ കൊലപ്പെടുത്താൻ റിയാസ് അക്താരിക്കും ഗൗസ് മുഹമ്മദിനും പുറമെ മറ്റൊരു സംഘം…
ജയ്പൂർ: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി എൻഐഎ. തയ്യൽക്കാരനായ കനയ്യയെ കൊലപ്പെടുത്താൻ റിയാസ് അക്താരിക്കും ഗൗസ് മുഹമ്മദിനും പുറമെ മറ്റൊരു സംഘം…
ജയ്പൂർ: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി എൻഐഎ. തയ്യൽക്കാരനായ കനയ്യയെ കൊലപ്പെടുത്താൻ റിയാസ് അക്താരിക്കും ഗൗസ് മുഹമ്മദിനും പുറമെ മറ്റൊരു സംഘം കൂടി തയ്യാറെടുത്തിരുന്നതായാണ് കണ്ടെത്തൽ. റിയാസിന്റെയും ഗൗസിന്റെയും കൊലപാതക ശ്രമം പരാജയപ്പെട്ടാൽ ഉടൻ തന്നെ സ്ഥലത്തെത്തി കൃത്യം നടത്താൻ മറ്റൊരു സംഘം സജ്ജമായിരുന്നുവെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ.
ഏത് വിധേനെയും നുപൂർ ശർമ്മയെ പിന്തുണയ്‌ക്കുന്നവരെ ഇല്ലായ്മ ചെയ്യുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. നുപൂർ ശർമ്മയെ പിന്തുണയ്‌ക്കുന്നവരെയെല്ലാം കൊലപ്പെടുത്തണമെന്ന് ഗൂഢാലോചന നടത്തിയതായി പ്രതികൾ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. ഇത് ശരിവെയ്‌ക്കുന്നതാണ് എഎൻഐയുടെ നിഗമനം.
നുപൂർ ശർമ്മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമങ്ങളിൽ കമന്റിട്ടവരെ അടക്കം സംഘം ലക്ഷ്യമിട്ടിരുന്നു. ഇവരുടെ വിധി കനയ്യലാലിന്റേത് തന്നെയാണെന്ന് ഉറപ്പിച്ചാണ് ആസൂത്രണം നടത്തിയിരുന്നത്. കൊലപാതകത്തിനുള്ള മാർഗ നിർദ്ദേശം നൽകിയവർ തന്നെയാണ് കൊലയാളികൾക്ക് പരിശീലനവും നൽകിയിരുന്നതെന്നും മൊഴിയിലുണ്ട്.
കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച് മറ്റുള്ളവരിൽ ഭീതി പടർത്തുകയായിരുന്നു ഇസ്ലാമിക തീവ്രവാദികളുടെ ലക്ഷ്യം. കനയ്യയെ കൊലപ്പെടുത്തിയതിന് സമാനമായി പ്രതികൾ ഉദയ്പൂരിലെ ഒരു വ്യാപാരിയായ നിഥിൻ ജെയിനെ കൊലപ്പെടുത്താനും പദ്ധതിയിട്ടതായി വിവരങ്ങളുണ്ട്.