ലൈഫ് മിഷൻ കേസ്; സ്വപ്‌ന സുരേഷിന് സിബിഐ നോട്ടീസ്
ലൈഫ് മിഷൻ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സിബിഐ നോട്ടീസ്.തിങ്കളാഴ്ച പത്തരയ്‌ക്ക് കൊച്ചിയിലെ ഓഫീസിൽ എത്തണമെന്നാണ് നോട്ടീസ്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ…
ലൈഫ് മിഷൻ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സിബിഐ നോട്ടീസ്.തിങ്കളാഴ്ച പത്തരയ്‌ക്ക് കൊച്ചിയിലെ ഓഫീസിൽ എത്തണമെന്നാണ് നോട്ടീസ്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ…
ലൈഫ് മിഷൻ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സിബിഐ നോട്ടീസ്.തിങ്കളാഴ്ച പത്തരയ്‌ക്ക് കൊച്ചിയിലെ ഓഫീസിൽ എത്തണമെന്നാണ് നോട്ടീസ്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് നൽകിയിരുന്നു.
ഗൂഢാലോചനക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനും മുഖ്യമന്ത്രിയ്‌ക്കുമെതിരെ ഇന്നലെ സ്വപ്‌ന രംഗത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ച് തന്നെ ചോദ്യം ചെയ്യലിന്റെ പേരിൽ വേട്ടയാടുന്നുവെന്നും മാനസികമായി പീഡിപ്പിച്ചെന്നും കലാപക്കേസിൽ വരെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.
അഡ്വ.കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്നും വീണ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടുവെന്നും സ്വപ്ന കൂട്ടിച്ചേർത്തു. എച്ച്ആർഡിഎസ്സുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കമ്പനിയിലെ പെൺകുട്ടികളെ ബുദ്ധിമുട്ടിച്ചു. തന്നെ നിലനിർത്താൻ കമ്പനി പരമാവധി ശ്രമിച്ചുവെന്നും സ്വപ്ന പറഞ്ഞിരുന്നു.
അതേസമയം പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തന്റെ സുരക്ഷ കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതി സ്വപ്നാ സുരേഷ് നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്ന് ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.