പോപ്പുലർ ഫ്രണ്ട് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച സംഭവം; വനിത എഎസ്ഐക്കെതിരെ നടപടി
ആലപ്പുഴ: വിദ്വേഷമുദ്രാവാക്യ കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത വനിത എഎസ്ഐക്കെതിരെ നടപടി. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ, എഎസ്ഐ റംല ഇസ്മയിലിനെ സസ്പെൻഡ്…
ആലപ്പുഴ: വിദ്വേഷമുദ്രാവാക്യ കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത വനിത എഎസ്ഐക്കെതിരെ നടപടി. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ, എഎസ്ഐ റംല ഇസ്മയിലിനെ സസ്പെൻഡ്…
ആലപ്പുഴ: വിദ്വേഷമുദ്രാവാക്യ കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത വനിത എഎസ്ഐക്കെതിരെ നടപടി. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ, എഎസ്ഐ റംല ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ എഎസ്ഐക്കെതിരെ നടപടി എടുക്കാൻ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ പരിഗണിച്ചാണ് മധ്യമേഖലാ ഡിഐജി, റംല ഇസ്മയിലിനെതിരെ നടപടി എടുത്തത്.
സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തത് വാർത്തയായതോടെയാണ് ദ്രുതഗതിയിൽ പോലീസ് ഉണർന്നത്. എട്ടാം ദിവസവും റിപ്പോർട്ട് നൽകാതിരുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇന്നലെയാണ് സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവം ഒതുക്കി തീർക്കാനായിരുന്നു ശ്രമമെന്നാണ് ആരോപണം.
ഈ മാസം ജൂലൈ അഞ്ചിനാണ് വിവാദമായ നടപടി ഉണ്ടായത്. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ എറണാകുളം സ്വദേശിയായ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ 21 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പോലീസിനും കോടതി നടപടികൾക്കും എതിരെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കിൽ പ്രതികരണം നടത്തിയിരുന്നു. ഈ പോസ്റ്റാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മയിൽ ഷെയർ ചെയ്തത്.