മകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗം; ക്ലിഫ് ഹൗസില്‍ രഹസ്യ യോഗം നടത്തി: സ്വപ്‌ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് സ്വര്‍ണ ക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മകള്‍ക്ക് വേണ്ടി മുഖ്യമ്രന്തി അധികാരം ദുര്‍വിനിയോഗം ചെയ്തു.…

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് സ്വര്‍ണ ക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മകള്‍ക്ക് വേണ്ടി മുഖ്യമ്രന്തി അധികാരം ദുര്‍വിനിയോഗം ചെയ്തു. രാജ്യത്തിന്റെ നിയമം തന്നെ ദുരുപയോഗിച്ചു. ദേശ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ മുഖ്യമന്ത്രി പ്രവര്‍ത്തിച്ചു. മകള്‍ വീണാ വിജയന് വേണ്ടിയാണ് ക്ലിഫ് ഹൗസില്‍ ഷാര്‍ജ ഭരണാധികാരിയെ എത്തിച്ചത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കൂടാതെയാണ് ഷാര്‍ജ ഭരണാധികാരിയെ വഴിമാറ്റി ക്ലിഫ് ഹൗസില്‍ എത്തിച്ചത്. കോണ്‍സല്‍ ജനറല്‍ അറിയാതെയാണ് ശിവശങ്കര്‍ തന്നെ ക്ലിഫ് വിളിച്ചത്. അവിടെ മുഖ്യമന്ത്രിയും കമല വിജയനും നളിനി നെറ്റോയും ശിവശങ്കറും താനുമായി ചര്‍ച്ച നടത്തി.

മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഷാര്‍ജയില്‍ ബിസിനസുള്ള എല്ലാ സഹായവും ലഭിക്കാന്‍ താന്‍ ഇടപെട്ട് കമല വിജയനുമായി ഷാര്‍ജ ഭരണാധികാരിക്ക് ചര്‍ച്ചയ്ക്ക് അവസരവുമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു.

സത്യപ്രതിജ്ഞാ ലംഘനവും പ്രോട്ടോക്കോള്‍ ലംഘനവും ഉണ്ടായി. പ്രോട്ടോക്കോള്‍ ലംഘനത്തിന് തൂക്കിക്കൊല്ലുമോ എന്ന് കെ.ടി ജലീല്‍ ചോദിക്കുകയുണ്ടായി. പ്രോട്ടോക്കോള്‍ ലംഘനം വലിയ കുറ്റം തന്നെയാണ്. ജലീല്‍ പറയുന്ന പോലെ നിസാര കേസല്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി ഈ രാജ്യത്തെ നിയമത്തെ വളച്ചൊടിക്കുകയാണ്.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ മുഖ്യമ്രന്തിയും അദ്ദേഹത്തിന്റെ അന്നത്തെ ഓഫീസും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ തെളിവുകള്‍ താന്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. രേഖകള്‍ ലഭിച്ചുകഴിഞ്ഞാല്‍ എത്രമാത്രം ഗുരുതരമാണ് കുറ്റമെന്ന് വ്യക്തമാക്കാമെന്നും അവര്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story