കരിഞ്ചന്തയില്‍ മദ്യ വില്പന തടഞ്ഞ വാർഡ് മെമ്പറുടെ തലവെട്ടിയെടുത്തു
ചെന്നൈ: കരിഞ്ചന്തയില്‍ മദ്യം വില്‍ക്കുന്നത് തടഞ്ഞ വാർഡ് മെമ്പറുടെ തലവെട്ടി. തമിഴ്നാട്ടിലാണ് നടുക്കുന്ന ക്രൂരത നടന്നത്. നടുവീരപ്പട്ട് കൗണ്‍സിലര്‍ എം.സി.സതീഷ് (30) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ലോകശ്രീ എന്ന സ്ത്രീ സതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.
വീട്ടിലേക്ക് വിളിച്ചു വരുത്തി വാള് ഉപയോഗിച്ച് തലയറുത്ത ശേഷം തല ഗേറ്റിനു മുമ്പിൽ വയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കരിഞ്ചന്തയില്‍ സ്ഥിരമായി മദ്യവില്പന നടത്തുന്ന ലോകശ്രീക്കെതിരെ വാര്‍ഡ് കൗണ്‍സിലറായ സതീഷ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മദ്യം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെത്തുടർന്ന് വൈരാഗ്യം മനസിൽ വച്ച് സതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ലോക ശ്രീ ഒളിവിലാണ്.