ഗവർണർക്ക് മനോനില തെറ്റി ; പി. ജയരാജൻ
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. ജനാധിപത്യ സർക്കാറിനെതിരെ ചാട്ടവാറെടുക്കുകയല്ല ഗവർണർ ചെയ്യേണ്ടതെന്ന് പി. ജയരാജൻ കണ്ണൂരിൽ പറഞ്ഞു. മനോനില…
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. ജനാധിപത്യ സർക്കാറിനെതിരെ ചാട്ടവാറെടുക്കുകയല്ല ഗവർണർ ചെയ്യേണ്ടതെന്ന് പി. ജയരാജൻ കണ്ണൂരിൽ പറഞ്ഞു. മനോനില…
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. ജനാധിപത്യ സർക്കാറിനെതിരെ ചാട്ടവാറെടുക്കുകയല്ല ഗവർണർ ചെയ്യേണ്ടതെന്ന് പി. ജയരാജൻ കണ്ണൂരിൽ പറഞ്ഞു. മനോനില തെറ്റിയ മട്ടിലാണ് ഗവർണർ ഓരോന്ന് വിളിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ പദവിയുടെ അന്തസ്സ് കളഞ്ഞ് കുളിച്ചാണ് ആർ.എസ്.എസ് മേധാവിയെ കണ്ടത്ആർ.എസ്.എസുമായുള്ള പരസ്യബന്ധംകൊണ്ടാണ് ഓരോന്നും വിളിച്ചുപറയുന്നതെന്നും ജയരാജൻ പറഞ്ഞു.
അതേസമയം, ഗവർണർ ആർ.എസ്.എസിന്‍റെ സ്വയം സേവകനായി പ്രവർത്തിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ബില്ല് ഒപ്പിട്ടിട്ടില്ലെങ്കിൽ ഭരണഘടന പ്രതിസന്ധി ഉണ്ടാകില്ല. ബില്ല് ഒപ്പിട്ടിട്ടില്ലെങ്കിൽ ഭരണഘടനപരമായും നിയമപരമായും സർക്കാർ നീങ്ങും. ഗവർണർ ഭരണഘടന പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.
മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ പറ്റി ഗവർണർക്ക് ഒരു ധാരണയും ഇല്ല. ഗവർണർക്കെതിരെ രാഷ്ട്രപതിയെ സമീപിക്കാൻ ആരുടെയും ചീട്ട് വേണ്ടെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.