കഷണ്ടിയോട് ഭക്ഷണത്തിലൂടെ ബൈ പറയാം

കഷണ്ടിയോട് ഭക്ഷണത്തിലൂടെ ബൈ പറയാം

June 16, 2018 0 By Editor

അമിതമായ മുടികൊഴിയല്‍ മൂലം നിങ്ങള്‍ ദുഖിതരാണോ? കഷണ്ടി വരുമെന്ന ഭയപ്പാടോടെയാണോ നിങ്ങള്‍? എങ്കില്‍ താഴെ പറയുന്ന അഞ്ചിനം ഭക്ഷണസാധനങ്ങള്‍ ദിവസേന ക!ഴിച്ചാല്‍ മുടി ഇടതൂര്‍ന്ന് വളരും. പാല്‍, തൈര്, മുട്ട, നട്‌സ്, സ്‌ട്രോബറി തുടങ്ങിയവ ശരീരത്തിന് നല്‍കുന്ന വിറ്റാമിന്‍ ബി 7 മുടി വളരുന്നതിന് സഹായകമാകും. കൂടാതെ പാല്‍ ഉത്പന്നങ്ങള്‍ വ!ഴി ലഭിക്കുന്ന വിറ്റാമിന്‍ ബി 12, അയണ്‍, ഒമേഗ 6, ഫാറ്റി ആസിഡ് എന്നിവയും മുടിക്ക് കരുത്തും ഓജസും നല്‍കുമെന്നാണ് കണ്ടെത്തല്‍.

പ്രഭാത ഭക്ഷണമായി ഓഡ്‌സ് ഉപയോഗിക്കുന്നതും മുടി വളരുന്നതിന് സഹായകരമാണ്. ഓഡ്‌സില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബിയും ബേറ്റാ ഗ്ലൂക്കനും ഫൈബറും രോമകൂപങ്ങളെ കരുത്തുറ്റതാക്കുമെന്നാണ് പഠനം.

നട്‌സും സ്‌ട്രോബറിയുമാണ് കഷണ്ടിയെ പ്രതിരോധിക്കുന്ന മറ്റൊരു ഇനം. സ്‌ട്രോബറിയില്‍ അടങ്ങിയിരിക്കുന്ന ഇല്ലജിക് ആസിഡ് മുടി കൊ!ഴിയല്‍ തടയാന്‍ ഫലപ്രദമാണ്.

കഷണ്ടിക്ക് മരുന്നില്ല എന്ന് പറയുന്‌പോ!ഴും വന്‍ തുകകള്‍ മുടക്കി ക്ലിനിക്കുകളെ ആശ്രയിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ആ പണം കൊണ്ട് ആരോഗ്യദായകമായ ഭക്ഷണ രീതി ശീലിച്ചു നോക്കൂ.