കടുപ്പിച്ച് ഗവര്‍ണര്‍; കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഉത്തരവിറക്കി ഗവർണർ
കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഉത്തരവിറക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി. ഉത്തരവിറക്കാൻ സർവകലാശാല തയാറാകാത്തതിനാലാണ് രാജ്ഭവന്റെ നടപടി. 91 സെനറ്റ്…
കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഉത്തരവിറക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി. ഉത്തരവിറക്കാൻ സർവകലാശാല തയാറാകാത്തതിനാലാണ് രാജ്ഭവന്റെ നടപടി. 91 സെനറ്റ്…
കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഉത്തരവിറക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി. ഉത്തരവിറക്കാൻ സർവകലാശാല തയാറാകാത്തതിനാലാണ് രാജ്ഭവന്റെ നടപടി. 91 സെനറ്റ് അംഗങ്ങളെയും സര്‍വകലാശാലയെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു.
15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിനു പകരം ഉത്തരവിൽ വ്യക്തത തേടി കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ.വി.പി. മഹാദേവൻ പിള്ള ഗവർണർക്കു നൽകിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ഗവർണർ നിർദേശം നൽകിയിരുന്നു.
എന്നാൽ വിസി ശബരിമല ദർശനത്തിന് പോയിരിക്കുന്നതിനാലും ആർക്കും വിസിയുടെ ചുമതല കൈമാറിയിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് റജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു. മാത്രമല്ല, ഗവർണർ പുറത്താക്കിയ 15 പേർക്കും കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ച് വിസി നോട്ടിസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണറുടെ നടപടി.
കേരള സർവകലാശാല സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്നവർക്കെതിരെയായിരുന്നു ഗവർണറുടെ നടപടി. ഗവർണർ നാമനിർദേശം ചെയ്ത 13 പേരിൽ 2 പേർ സെനറ്റ് യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത 4 വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്.