കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് യുവാവും യുവതിയും; സംവിധായികയ്‌ക്കെതിരെ കേസ്

യുവാവിനെ കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയില്‍ വിഴിഞ്ഞം പോലീസ് കേസെടുത്തു. ഒ.ടി.ടി. പ്ലാറ്റ്ഫോം ഉടമകളെയും സംവിധായികയെയും പ്രതിയാക്കിയാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് പരാതി. സമാനമായ പരാതിയുമായി മലപ്പുറംകാരിയായ യുവതിയും രംഗത്തെത്തി.

വെബ്സീരീസിന്റെ ആദ്യ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷമാണ് കരാറില്‍ ഒപ്പുവയ്പിച്ചതെന്നാണ് യുവാവിന്റെ ആരോപണം. അതിനു ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കരാറില്‍ നിന്നും പിന്മാറിയാല്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.

ചിത്രീകരണം കഴിഞ്ഞശേഷം പ്രതിഫലമായി 20,000 രൂപയാണ് യുവാവിന് നല്‍കിയത്. തിരുവനന്തപുരത്ത് അരുവിക്കരയിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ചായിരുന്നു ചിത്രീകരണം. ഒപ്പുവച്ച കരാര്‍ രണ്ടുദിവസത്തിനകം നല്‍കാമെന്നു പറഞ്ഞെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. കൊച്ചിയില്‍ സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോള്‍ യുവാവ് താമസിക്കുന്നത്.

അശ്ലീലചിത്രത്തിൽ അഭിനയിച്ചതോടെ വീട്ടിൽനിന്നു പുറത്തായ മലപ്പുറം സ്വദേശിനിയായ യുവതി, രണ്ടു വയസ്സുള്ള കുഞ്ഞുമായി ആഴ്ചകളായി റെയിൽവേ പ്ലാറ്റ്ഫോമുകളിലാണ് ഉറങ്ങുന്നത്.

‘‘ഷൂട്ടിനു ചെല്ലുമ്പോൾ വീട്ടുകാരെ കൊണ്ടുവരാൻ പാടില്ലെന്നു നേരത്തെ പറഞ്ഞിരുന്നു. അതിനാൽ ആരെയും കൂട്ടാതെയാണ് പോയത്. അവിടെ ചെന്നപ്പോൾ പല സീരിയൽ നടിമാരും അവരുടെ അമ്മമാരും ചേച്ചിമാരുമെല്ലാമുണ്ട്. ഇക്കാര്യം ചോദിച്ചപ്പോൾ നീ ഹീറോ അല്ലേ, അങ്ങനെ കൊണ്ടുവരാൻ പാടില്ല എന്നായിരുന്നു മറുപടി. സംശയിക്കാൻ ഒന്നും ഇല്ലാത്ത നല്ല ആഘോഷമായിരുന്നു ആദ്യ ദിവസം. ആദ്യമായി ഒരു ഷൂട്ടിനു വന്നതിന്റെ സന്തോഷമായിരുന്നു. ഈ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് കരാറിൽ ഒപ്പുവപ്പിച്ചത്. വേറെ ഷൂട്ടിങ്ങിനു പോകാതിരിക്കാനാണ് കരാർ എന്നും പറഞ്ഞു.

pornographic-film-complaint-2

സ്കൂളിൽ പോയിട്ടില്ലാത്തതിനാൽ പേരെഴുതി ഒപ്പിടാൻ മാത്രമാണ് ആകെ അറിയുന്നത്. മേൽവിലാസം പോലും ഐഡി കാർഡ് നോക്കിയാണ് എഴുതുന്നത്. താഴെ ഒപ്പിട്ടു കൊടുത്തു. ഈ പേപ്പർ കണ്ടിട്ട് എന്നെ പറ്റിച്ചതാണെന്നു വക്കീൽ പറയുന്നു. നാട്ടുകാരും വീട്ടുകാരും കുറ്റപ്പെടുത്തുകയാണ്. അവരെ പറഞ്ഞിട്ടു കാര്യമില്ല, സിനിമ അങ്ങനെ ആയിപ്പോയതുകൊണ്ടാണ്. സിനിമ സ്റ്റോപ്പ് ചെയ്യിക്കണം എന്നതാണ് ആവശ്യം. മുഖ്യമന്ത്രിക്കു പരാതി കൊടുക്കണം. അവർക്കും ഒന്നും ചെയ്യാനായില്ലെങ്കിൽ അവരുടെ വീട്ടിൽ പോയി മരിക്കുകയേ വഴിയുള്ളൂ. മുഖ്യമന്ത്രിക്കു പരാതി കൊടുക്കുന്നതിനു മുൻപു വിഡിയോ സ്റ്റോപ്പു ചെയ്യാൻ ഹൈക്കോടതിയിൽ ഹർജി കൊടുക്കണമെന്നാണ് വക്കീൽ പറഞ്ഞിരിക്കുന്നത്. വൈകാതെ ഹർജി നൽകും’’– യുവതി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story