എന്‍.ടി. 81; നയന്‍താരക്ക് വിഘ്‌നേഷിന്റെ പിറന്നാള്‍ സമ്മാനം

നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. താരത്തിന്റെ ജന്മദിനത്തിലാണ് സംവിധായകനും ജീവിത പങ്കാളിയുമായ വിഘ്‌നേഷ് ശിവന്‍ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ആനയുടെ തുമ്പിക്കയ്യില്‍ പിടിച്ച് നില്‍ക്കുന്ന നയന്‍താരയുടെ കൈകളാണ് പോസ്റ്റററില്‍ കാണുന്നത്.

എതിര്‍ നീച്ചല്‍, കാക്കി സട്ടൈ, കൊടി, പട്ടാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആര്‍. എസ്. സെന്തില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിഘ്‌നേഷ് ശിവനാണ് ചിത്രം നിര്‍മിക്കുന്നത്

ഗംഭീരമായ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ദുരൈ സെന്തില്‍ കുമാറിനൊപ്പം ഒന്നിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. റൗഡി പിക്‌ചേഴ്‌സ് ആദ്യമായി ആണ് അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നത്. കുടുംബങ്ങളും കുട്ടികളും ഇഷ്ടപ്പെടുന്ന മനോഹരമായ സ്‌ക്രിപ്റ്റായിരിക്കുമിത്,’ എന്നാണ് നയന്‍താരക്ക് പിറന്നാള്‍ ആശംസകള് നേര്‍ന്നുകൊണ്ട് വിഘ്‌നേഷ് ട്വീറ്റ് ചെയ്തത്.

അറ്റ്‌ലിയുടെ ജവാനാണ് അണിയറയിലൊരുങ്ങുന്ന നയന്‍താരയുടെ മറ്റൊരു ചിത്രം. ഷാരൂഖ് നായകനാവുന്ന ബോളിവുഡ് ചിത്രം നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story