പാൽ വില വർധന ഇന്നുമുതൽ; ആറുരൂപ കൂടും
മിൽമ പാൽ വില വർധന വ്യാഴാഴ്ച പ്രാബല്യത്തിൽവരും. ലിറ്ററിന് ആറു രൂപയാണ് ഓരോ ഇനത്തിനും കൂടുക.കൂടുതൽ വിൽക്കുന്ന നീല കവർ (ടോൺഡ്) പാലിന് ലിറ്ററിന് 52 രൂപയാകും.…
മിൽമ പാൽ വില വർധന വ്യാഴാഴ്ച പ്രാബല്യത്തിൽവരും. ലിറ്ററിന് ആറു രൂപയാണ് ഓരോ ഇനത്തിനും കൂടുക.കൂടുതൽ വിൽക്കുന്ന നീല കവർ (ടോൺഡ്) പാലിന് ലിറ്ററിന് 52 രൂപയാകും.…
മിൽമ പാൽ വില വർധന വ്യാഴാഴ്ച പ്രാബല്യത്തിൽവരും. ലിറ്ററിന് ആറു രൂപയാണ് ഓരോ ഇനത്തിനും കൂടുക.കൂടുതൽ വിൽക്കുന്ന നീല കവർ (ടോൺഡ്) പാലിന് ലിറ്ററിന് 52 രൂപയാകും. 46 രൂപയായിരുന്നു പഴയവില. നിലവിലെ വിലയേക്കാൾ 5.025 രൂപയാണ് കൂടുതലായി കർഷകന് ലഭിക്കുക. ഗുണനിലവാരമനുസരിച്ച് 38.40 രൂപ മുതൽ 43.50 രൂപ വരെ കർഷന് ലഭിക്കും. മുമ്പ് 2019 സെപ്റ്റംബറിലാണ് പാൽവില കൂട്ടിയത്: നാല് രൂപ. വെണ്ണ, നെയ്യ്, തൈര് തുടങ്ങിയവക്കും വിലകൂടും.പുതുക്കിയ വില പ്രിന്റ് ചെയ്ത കവറിലാകും വ്യാഴാഴ്ച മുതൽ പാൽ ലഭിക്കുക