ക്രൊയേഷ്യയെ വീഴ്ത്തി അർജന്റീന ഫൈനലിൽ (3–0)

ക്രൊയേഷ്യയെ വീഴ്ത്തി മെസ്സിയും സംഘവും ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിലേക്ക്

December 14, 2022 0 By Editor

ക്രൊയേഷ്യയെ വീഴ്ത്തി അർജന്റീന ഫൈനലിൽ (3–0)

സൂപ്പർതാരം ലയണൽ മെസ്സി മിന്നിത്തിളങ്ങിയ മത്സരത്തിൽ അർജന്റീനയുടെ വിജയം ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്. അർജന്റീനയ്ക്കായി യുവതാരം ജൂലിയൻ അൽവാരസ് ഇരട്ടഗോൾ (39–ാം മിനിറ്റ്, 69–ാം മിനിറ്റ്) നേടിയ മത്സരത്തിൽ, ആദ്യ ഗോൾ നേടിയും (34–ാം മിനിറ്റ്), മൂന്നാം ഗോളിനു വഴിയൊരുക്കിയും മെസ്സി മിന്നിത്തിളങ്ങി..

നാലു കൊല്ലം മുന്‍പത്തെ മാനക്കേടിന് അതേ നാണയത്തില്‍ തിരിച്ചടിച്ച്, ക്രൊയേഷ്യയെ അക്ഷരാര്‍ഥത്തില്‍ മുക്കിക്കളഞ്ഞാണ് അര്‍ജന്റീന എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകിരീടത്തിന് ഒരടി മാത്രം അകലെ എത്തിനിൽക്കുന്നത്

ഡിസംബർ 18ന് ഇതേ വേദിയിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ, ഫ്രാൻസ് – മൊറോക്കോ രണ്ടാം സെമിഫൈനൽ വിജയികളാകും അർജന്റീനയുടെ എതിരാളികൾ. ഈ മത്സരത്തിൽ തോൽക്കുന്ന ടീമുമായി ക്രൊയേഷ്യ ഡിസംബർ 17ന് ഖലീഫ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.