ലോകകപ്പില്‍ കറുത്ത കുതിരകളാകാനുള്ള മൊറോക്കന്‍ സ്വപ്നം പൊലിഞ്ഞു; ലോകകപ്പില്‍ ഫ്രാന്‍സ്- അര്‍ജന്റീീന ഫൈനല്‍

ദോഹ: അവസാന മിനിറ്റുകളില്‍ ​‍​‍ഫ്രഞ്ചു ഗോള്‍മുഖത്ത് അസാധ്യ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലോകകപ്പില്‍ കറുത്ത കുതിരകളാകാനുള്ള മൊറേക്കന്‍ ​മോഹത്തിന് അവസാനമിട്ട് ലോക ചാമ്പ്യന്‍മാര്‍. ലോകകപ്പിന്റെ കലാശപ്പോരില്‍ അര്‍ജന്റീനയ്ക്കൊപ്പം കൊമ്പുകോര്‍ക്കാന്‍ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് തന്നെ.

ഫ്രഞ്ച് പടയുടെ പരിചയ സമ്പത്തിനു മുന്നില്‍ ആ​‍ഫ്രിക്കന്‍ സ്വപ്നം തകര്‍ന്നു. എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ഫ്രാന്‍സ് മെറോക്കയെ തോല്‍പ്പിച്ചത്. ഇതോടെ സൗത്ത് അമേരിക്കയും യൂറോപ്പുമല്ലാതെ ലോകകപ്പ് ഫൈനലില്‍ മറ്റൊരു ഭൂഖണ്ഡത്തില്‍ നിന്നൊരു ചാമ്പ്യന്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമകാന്‍ ഇനിയും കാത്തിരിക്കണം.

ഖത്തർ ലോകകപ്പിലെ സെമിഫൈനലിന്റെ അഞ്ചാം മിനിറ്റിൽ ഇതുവരെ കുലുങ്ങാത്ത മൊറോക്കൻ വല കുലുക്കി ചാമ്പ്യന്മാരായ ഫ്രാൻസ്. ഫ്രാന്‍സിന്റെ ഡിഫന്‍സ് താരം തിയോ ഹെർണാണ്ടസാണ് മൊറോക്കൻ വല കുലുക്കിയത്. റാഫേല്‍ വരാന്‍ നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ച് അന്റോയ്ന്‍ ഗ്രീസ്മാന്‍ കിലിയന്‍ എംബാപ്പെയ്ക്ക് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. എംബാപ്പെയുടെ ഷോട്ട് മൊറോക്കന്‍ താരത്തിന്റെ ദേഹത്ത് തട്ടി ലഭിച്ചത് ഹെര്‍ണാണ്ടസ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ഗോള്‍ വീണ ഉടന്‍ തന്നെ മൊറോക്കോയുടെ ആക്രമണമെത്തി. 10-ാം മിനിറ്റില്‍ അസ്സെദിന്‍ ഉനാഹിയുടെ ഷോട്ട് ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ്ത തട്ടിയകറ്റുകയായിരുന്നു.

രണ്ടാം പകുതിയിലെ 79 ആം മിനിറ്റിൽ റാൻടൽ കോളോ മുവാനി രണ്ടാം ഗോൾ നേടി മൊറോക്കൻ വല കുലുക്കി. ഫ്രഞ്ച് പ്രതിരോധ താരം തിയോ ഹെർണാണ്ടസടിച്ചത് വേഗതയേറിയ രണ്ടാം ഗോളാണ്. നിരന്തരം ആക്രമണം നടത്തി ഫ്രാൻസിനെ വിറപ്പിച്ചെങ്കിലും ഫലം കണ്ടില്ല. 52ാം മിനുട്ടിലടക്കം പല അവസരങ്ങളും ടീമിന് ലഭിച്ചെങ്കിലും ഫ്രാന്‍സിന്റെ കനത്ത പ്രതിരോധപൂട്ടിൽ കുരുങ്ങി ലക്ഷ്യം കാണാതെ പോയി. മൊറോക്കന്‍ ആക്രമണത്തിന് മുന്നില്‍ പലപ്പോഴുംവിറച്ചുപോയിരുന്ന ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലായി. ചരിത്രത്തിലെ നാലാമത്തെ ഫൈനലും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story