പാക്കിസ്ഥാനിൽ ഹിന്ദു വനിതയെ കൂട്ടബലാത്സംഗം ചെയ്തശേഷം തലവെട്ടി

ന്യൂഡൽഹി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സിൻജാരോ നഗരത്തിൽ ഹിന്ദു വനിതയെ കൂട്ടബലാത്സംഗം ചെയ്തശേഷം തലവെട്ടി. സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു.

ദിയ ഭീൽ (40) എന്ന വനിതയെ ആണ് ക്രൂരമായി കൊലപ്പെടുത്തിയെന്ന് സംഭവസ്ഥലം സന്ദർശിച്ച പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) സെനറ്റർ കൃഷ്ണ കുമാരി പറഞ്ഞു. മൃതദേഹം ഗോതമ്പുപാടത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഭീൽ ഗോത്ര വിഭാഗത്തിൽ പെടുന്ന ദിയ വിധവയും 5 കുട്ടികളുടെ മാതാവുമാണ്.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാക്കിസ്ഥാൻ നിറവേറ്റണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story