ശബരിമലയിലും മായം ; അരവണയിലുള‌ള ഏലയ്‌ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോർട്ട്; കണ്ടെത്തിയത് 14 മാരക കീടനാശിനികളുടെ സാന്നിദ്ധ്യം

ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണപ്രസാദത്തിൽ ഉപയോഗിക്കുന്ന ഏലയ്‌ക്കയിൽ കണ്ടെത്തിയത് മാരക രോഗകാരണമാകുന്ന 14 കീടനാശിനികളുടെ സാന്നിദ്ധ്യം. അരവണപായസത്തിൽ ഉപയോഗിക്കുന്ന ഏലയ്‌ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി നൽകിയ റിപ്പോർട്ടിലാണുള‌ളത്. എഫ്‌എസ്‌എസ്എഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതര രോഗകാരണമാകുന്ന കീടനാശിനികൾ ഏലയ്‌ക്കയിൽ കണ്ടതായി പറയുന്നത്. കൊച്ചി സ്‌പൈസസ് ബോർഡ് ലാബിലെ പരിശോധനാ ഫലമാണ് റിപ്പോർട്ടിലുള‌ളത്.

ഹൈക്കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് കൊച്ചിയിലെ ലാബിൽ ഏലയ്‌ക്ക പരിശോധിച്ചത്. ഈ റിപ്പോർട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി നിർദ്ദേശമനുസരിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ നൽകിയ റിപ്പോർ‌ട്ടിലും ഏലയ്‌ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് പറഞ്ഞിരുന്നു. ഏലയ്‌ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്‌പൈസസ് നൽകിയ ഹർജിയിലാണ് കോടതി നടപടികളെടുത്തത്. നേരത്തെ ഹൈക്കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരത്തെ ലാബിൽ നടത്തിയ പരിശോധനയിലും സുരക്ഷിതമല്ലാത്ത അളവിൽ ഏലയ്‌ക്കയിൽ കീടനാശിനി അംശം കണ്ടെത്തിയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story