ടാലന്റ് ഇന്റർനാഷണൽ അക്കാദമിയുടെ പുതിയ സെന്റർ കോതമംഗലത്ത് പ്രവർത്തനം ആരംഭിക്കുന്നു

എൻട്രൻസ് കോച്ചിംഗ് രംഗത്ത് 3 പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി പാലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാലന്റ് ഇന്റർനാഷണൽ അക്കാദമിയുടെ പുതിയ സെന്റർ കോതമംഗലം ചെറിയ പള്ളിത്താഴത്ത് മുനിസിപ്പൽ ബിൽഡിംഗിൽ ആരംഭിക്കുന്നു

ഇതിന്റെ ഉദ്ഘാടനകർമ്മം 11.02.2023 ശനിയാഴ്ച്ച രാവിലെ 9.30ന് കോതമംഗലം എം.എൽ.എ. ശ്രീ ആന്റണി ജോൺ നിർവ്വഹിക്കുന്നു. മുനിസിപ്പൽ ചെയർമാൻ ശ്രീ കെ.കെ. ടോമി, വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേശൻ, ശ്രീമതി ബിൻസി സിജു (പൊതുമരാമത്ത് സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.വി. തോമസ് (ആരോഗ്യം സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ) സിജോ വർഗീസ് (വിദ്വാ ശ്വാസ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ) റിൻസ് റോയ് (വാർഡു കൗൺസിലർ) എന്നിവരുടെ സാന്നിദ്ധ്യം ഉദ്ഘാടന ചടങ്ങിൽ ഉണ്ടാകുമെന്ന് ഡോ. ടോണി ജോസ് (ഡയറക്ടർ, ടാലന്റ് ഇന്റർനാഷണൽ അക്കാദമി ) അറിയിച്ചു.

പുതിയ കാലഘട്ടത്തിന് അനുയോജ്യമായ സ്മാർട്ട്‌ ക്ലാസ്സ്‌ മുറികളും മികച്ച അധ്യാപകരുടെ സേവനവും കുട്ടികളുടെ പഠന നിലവാരം വർധിപ്പിക്കുന്നു. അൻപതിനായിരത്തിൽപരം പുസ്തകങ്ങൾ അടങ്ങിയ മികച്ചൊരു ലൈബ്രറിയും സീനിയർ അധ്യാപകരുടെ നേതൃത്വത്തിൽ അക്കാഡമി നേരിട്ട് തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയൽസും കുട്ടികളെ പഠനത്തിൽ മുൻപന്തിയിൽ എത്തിക്കുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേ സമയം പഠനനിലവാരം മനസിലാക്കുന്നതിനായി അക്കാഡമി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകൾ മികച്ച സൗകര്യങ്ങളോടുകൂടി ടാലന്റ് ഇന്റർനാഷണൽ അക്കാഡമി ക്രമീകരിച്ചിരിച്ചിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story