
ഓണ്‍ലൈന്‍ മത്സ്യ വ്യാപാരത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് എക്‌സൈസ് പിടിയില്‍
March 27, 2023കൊച്ചി: ഓണ്‍ലൈന്‍ മത്സ്യ വ്യാപാരത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് എക്‌സൈസ് പിടിയില്‍. ചമ്പക്കര പെരിക്കാട് മാപ്പുഞ്ചേരി വീട്ടില്‍ മിലന്‍ ജോസഫ് (29) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കലിൽ നിന്ന് 2.210 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.
ബെംഗളൂരുവില്‍നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ച് എറണാകുളം നഗരത്തില്‍ വില്‍പ്പന നടത്തിവരുകയായിരുന്നു ഇയാൾ എന്ന് പോലീസ് പറഞ്ഞു. ഇടപ്പള്ളി ഓവര്‍ബ്രിഡ്ജിന് സമീപത്തുവെച്ചാണ് എന്‍ഫോഴ്‌സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ബി. ടെനിമോന്റെ മേല്‍നോട്ടത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.