ട്രെയിൻ തീവയ്പ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ ; പിടികൂടിയത് മഹാരാഷ്‌ട്ര എടിഎസ് സംഘം

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിൽനിന്നാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര എടിഎസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ…

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിൽനിന്നാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര എടിഎസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ അംഗങ്ങൾ ഉൾപ്പെടുന്ന സംഘം അവിടേക്ക‌ു തിരിച്ചിട്ടുണ്ട്. പുലർച്ചെ മൂന്നോടെയാണ് ഇയാൾ പിടിയിലായതെന്നാണു വിവരം. അതേസമയം ഇക്കാര്യത്തില്‍ പോലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്.

ഇന്നലെ രാത്രിയിൽ രത്ന​ഗിരിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. രത്ന​ഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടി ഷഹറൂഖ് എത്തിയിരുന്നു. ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു. ഇയാളുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ എന്‍ഐഎ സംഘവും അന്വേഷണം നടത്തുന്നുണ്ട്.

ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി പ്രതിയുടെ ക്രൂരകൃത്യം. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.

Updating

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story