വീണ്ടും കരടിയുടെ സാന്നിധ്യം? നിരീക്ഷിക്കാൻ വനംവകുപ്പ് തീരുമാനം
രണ്ടാഴ്ച മുൻപ് കരടി കിണറ്റിൽ വീണ് ചത്ത കണ്ണമ്പള്ളിക്ക് സമീപമാണ് വീണ്ടും കരടിയുടെ സാന്നിധ്യം സംശയിക്കപ്പെടുന്നത് വെള്ളനാട് വീണ്ടും കരടിയുടെ സാന്നിധ്യം എന്ന് ആശങ്ക. ചെറിയ കൊണ്ണി…
രണ്ടാഴ്ച മുൻപ് കരടി കിണറ്റിൽ വീണ് ചത്ത കണ്ണമ്പള്ളിക്ക് സമീപമാണ് വീണ്ടും കരടിയുടെ സാന്നിധ്യം സംശയിക്കപ്പെടുന്നത് വെള്ളനാട് വീണ്ടും കരടിയുടെ സാന്നിധ്യം എന്ന് ആശങ്ക. ചെറിയ കൊണ്ണി…
രണ്ടാഴ്ച മുൻപ് കരടി കിണറ്റിൽ വീണ് ചത്ത കണ്ണമ്പള്ളിക്ക് സമീപമാണ് വീണ്ടും കരടിയുടെ സാന്നിധ്യം സംശയിക്കപ്പെടുന്നത്
വെള്ളനാട് വീണ്ടും കരടിയുടെ സാന്നിധ്യം എന്ന് ആശങ്ക. ചെറിയ കൊണ്ണി സ്വദേശി പ്രമോദിന്റെ വീട്ടിൽ കരടിയെ കണ്ടതായാണ് വിവരം. കരടിയുടെതിന് സമാനമായ കാൽപ്പാടുകളും കണ്ടെത്തിയെങ്കിലും വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വീട്ടിലും സമീപപ്രദേശങ്ങളിലും ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
രണ്ടാഴ്ച മുൻപ് കരടി കിണറ്റിൽ വീണ് ചത്ത കണ്ണമ്പള്ളിക്ക് സമീപമാണ് വീണ്ടും കരടിയുടെ സാന്നിധ്യം സംശയിക്കപ്പെടുന്നത്. വ്യാഴാഴ്ച രാത്രിയാണ് പ്രമോദിന്റെ വീട്ടിലെ കോഴികളെ ചത്ത നിലയിൽ കണ്ടെത്തിയത്. കോഴിയുടെ എല്ലിൻ കഷണങ്ങൾ മാത്രമാണ് പ്രമോദും കുടുംബവും വെള്ളിയാഴ്ച രാവിലെ കണ്ടത്. ഒപ്പം ഭീതി ഉണർത്തുന്ന കാൽപ്പാടും.
കരടിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടതോടെ വിവരം വനം വകുപ്പിനെ അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ സമാനമായി കരടിയെന്ന് തോന്നിക്കുന്ന മൃഗത്തിനെ കണ്ടന്ന് നാട്ടുകാർ പറയുന്നു. എന്നാൽ കരടിയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.