കാമുകന് അയച്ചുനല്‍കിയ  ചിത്രം തിരിച്ചെടുക്കാന്‍ ഹാക്കറുടെ സഹായം തേടി; നഗ്നചിത്രം കൈക്കലാക്കി ഹാക്കര്‍ പണവും തട്ടി; യുവാവ്അറസ്റ്റില്‍

കാമുകന് അയച്ചുനല്‍കിയ ചിത്രം തിരിച്ചെടുക്കാന്‍ ഹാക്കറുടെ സഹായം തേടി; നഗ്നചിത്രം കൈക്കലാക്കി ഹാക്കര്‍ പണവും തട്ടി; യുവാവ്അറസ്റ്റില്‍

May 1, 2023 0 By Editor

പ്രതീകാത്മക ചിത്രം

കോട്ടയം: പ്രണയത്തിലായിരുന്നപ്പോള്‍ കാമുകന് അയച്ചുനല്‍കിയ ചിത്രങ്ങള്‍ തിരിച്ചെടുക്കാന്‍ ഹാക്കറുടെ സഹായം തേടിയ വിദ്യാര്‍ത്ഥിനിയ്ക്ക വിലയായി നല്‍കേണ്ടി വന്നത് സ്വന്തം നഗ്നചിത്രങ്ങളും കൂട്ടികാരിയുടെ മാല പണയംവെച്ച കാല്‍ലക്ഷം രൂപയും.സംഭവത്തില്‍ നഗ്നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിെപ്പടുത്തി പണം തട്ടിയ യുവാവിനെ പോലീസ് പിടികൂടി.

പറവൂര്‍ നോര്‍ത്ത് കുത്തിയതോട് ചെറുകടപ്പറമ്പില്‍ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ വീട്ടില്‍ ഇഷാം നജീബിനെ (22) ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് ഏബ്രഹാം വര്‍ഗീസ് അറസ്റ്റ് ചെയ്തു.

വിദ്യാര്‍ഥിനി യുവാവുമായി പ്രണയത്തിലായിരുന്നപ്പോള്‍ ചിത്രങ്ങള്‍ അയച്ചുനല്‍കിയിരുന്നു. ഇതറിഞ്ഞ കാമുകന്റെ സുഹൃത്ത് പെണ്‍കുട്ടിയോട് കാമുകന്റെ ഫോണില്‍ നഗ്ന ചിത്രങ്ങളുെണ്ടന്നും ഈ ചിത്രങ്ങള്‍ ഫോണില്‍ നിന്ന് ഹാക്ക് ചെയ്ത് തരാമെന്നും അറിയിച്ചു. ഇതിന് വിദ്യാര്‍ഥിനി സമ്മതിച്ചതോടെ വീണ്ടും വിളിച്ച് ചിത്രങ്ങള്‍ കണ്ടെത്തിയെന്നും താരതമ്യം ചെയ്തുനോക്കാന്‍ പുതിയ നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍, ചിത്രങ്ങള്‍ നല്‍കാന്‍ വിദ്യാര്‍ഥിനി തയ്യാറായില്ല. തുടര്‍ന്ന് വിദ്യാര്‍ഥിനി വിവരം തന്റെ കൂട്ടുകാരിയെ അറിയിക്കുകയും ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ കൂട്ടുകാരി പരിചയപ്പെടുത്തി നല്കുകയും ചെയ്തു. കാര്യങ്ങളറിയിച്ചതോടെ ചിത്രങ്ങള്‍ തിരിച്ചെടുത്തുനല്‍കാമെന്ന് പുതിയ ഹാക്കര്‍ ഉറപ്പുനല്‍കി.

പിന്നീട് ചിത്രങ്ങള്‍ വീണ്ടെടുത്തെന്നും താരതമ്യംചെയ്യാന്‍ വിദ്യാര്‍ഥിനിയോട് നഗ്‌നചിത്രങ്ങള്‍ അയച്ചുതരാനും പുതിയ ഹാക്കര്‍ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാര്‍ഥിനി സ്വന്തം നഗ്‌നചിത്രങ്ങളെടുത്ത് അറസ്റ്റിലായ ഹാക്കര്‍ക്ക് അയച്ചുനല്‍കി. ചിത്രങ്ങള്‍ ലഭിച്ചതോടെ ഇവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കാല്‍ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനി വിവരം അറിയിച്ചതോടെ പണം കണ്ടെത്താന്‍ കൂട്ടുകാരി സ്വന്തം മാല ഊരി നല്‍കി. ഇത് പണയംവെച്ച് വിദ്യാര്‍ഥിനി ഹാക്കര്‍ക്ക് 20,000 രൂപ നല്‍കിയെങ്കിലും വീണ്ടും ഭീഷണി തുടര്‍ന്നു.ഇതോടെ വിദ്യാര്‍ഥിനി പോലീസ് സഹായം തേടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.